മാനിസികസമ്മർദ്ദത്തെ എങ്ങനെ പ്രതിരോധിക്കാം
Author – Devika V. Suresh
എന്താണ് സ്ട്രെസ്സ് അധവാ മാനസികസമ്മർദ്ദം?
മനുഷ്യനിൽ കാണാറുള്ള ഒരു പ്രതികരണ ശൈലിയാണ് സ്ട്രെസ്. ഒരാൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഏതെങ്കിലും സാഹചര്യത്തിൽ നിന്നോ ചിന്തയിൽ നിന്നോ ഉണ്ടാവുന്ന മാനസികപിരിമുറുക്കത്തെയാണ് സാധാരണയായി സ്ട്രെസ് എന്ന് പറയുന്നത്. യൂസ്ട്രെസ്സ്, ഡിസ്ട്രെസ്സ് എന്നീ രണ്ടു വിഭാഗത്തിലാണ് സ്ട്രെസ് ഉൾപെട്ടിട്ടുള്ളതെങ്കിലും ആധുനികസമൂഹത്തിൽ നമ്മൾ ഏറെ ചർച്ച ചെയ്യുന്നത് ഡിസ്ട്രെസ്സിനെപ്പറ്റി മാത്രമാണ്. സ്ട്രെസ്സിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരാവാൻ ശ്രമിക്കുമ്പോൾ നമ്മൾ അറിനോ അല്ലാതെയോ അതിനു മനുഷ്യന്റെ നിലനില്പിനുള്ള വലിയൊരു പങ്കിനെ കാണാതെ
പോകാറുണ്ട്. ഒരു ബലൂൺ വീർക്കാൻ ആവിശ്യത്തിന് കാറ്റുവേണം, പക്ഷെ അത് കൂടിപോയാലോ? ബലൂൺ പൊട്ടും! ഇതുപോലെതന്നെയാണ് മനുഷ്യരുടെ കാര്യത്തിൽ
സ്ട്രെസും. അതായത് കുറയുന്നതും കൂടുന്നതും നല്ലതല്ലെന്ന് സാരം.
സ്ട്രെസ് പലതരത്തിൽ
- അക്യൂട്ട് സ്ട്രെസ് വളരെ ചുരുങ്ങിയ സമയത്തേക്ക് നിലനിൽക്കുന്ന സ്ട്രെസാണ് അക്യൂട്ട് സ്ട്രെസ്. അക്യൂട്ട് സ്ട്രെസ് അനുഭവപ്പെട്ടാലും വളരെ വേഗം തന്നെ നമ്മൾ സാധാരണനിലയിലേക്ക് തിരിച്ചെത്തും. ഒരു നിമിഷത്തേക്ക് നമ്മുടെ പുസ്തകങ്ങളോ താക്കോലോമറ്റോ കാണാതാവുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത് ഇത്തരത്തിലുള്ള സ്ട്രെസ്സാണ്.
- എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ്, അക്യൂട്ട് സ്ട്രെസ്സ്സ് പതിവായി ഉണ്ടാവുമ്പോൾ അത് എപ്പിസോഡിക് അക്യൂട്ട് സ്ട്രെസ്സിലേക്ക് നയിക്കുന്നു. ഈ സാഹചര്യത്തിൽ സ്ട്രെസ് ഒഴുവായുള്ള സമയം ഇല്ലാത്തതായിത്തോന്നും.
- ക്രോണിക് സ്ട്രെസ് മുകളിൽ പറഞ്ഞിട്ടുള്ള സ്ട്രെസുകൾ ഒരുപാടുകാലത്തേക്ക് നിലനിന്നാൽ അത് ക്രോണിക്സ്ട്രെസ്സായി മാറുന്നു. ക്രോണിക് സ്ട്രെസ്സിൽനിന്നും പുറത്തേക്ക് വരാൻ വളരെ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി കാണാറുണ്ട്.
സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ
- ഉറക്കക്കുറവോ കൂടുതലോ
- ശരീരവേദന
- നെഞ്ചുവേദന
- നെഞ്ചിൽ ഭാരം അനുഭവപ്പെടുക
- ശ്വാസതടസം
- ക്ഷീണം
- പാനിക് അറ്റാക്സ്
- ബ്ലഡ് പ്രഷർ
- ദഹനസംബന്ധമായ പ്രശ്നങ്ങൾ
സ്ട്രെസിനെ എങ്ങനെ പ്രതിരോധിക്കാം?
- പ്രാണായാമ മുതലായ ശ്വസനക്രിയകൾ ചെയ്യുക
- വ്യായാമം ചെയ്യുക
- ശരിയായ ഭക്ഷണക്രമം പാലിക്കുക
- കൃത്യമായി ഉറങ്ങാനും ഉണരാനും ശ്രമിക്കുക
- നമുക്കുള്ള ഗുണങ്ങളെക്കുറിച്ചും നമുക്കുണ്ടാവുന്ന നല്ല കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരായിയിരിക്കുക
- എല്ലാ കാര്യങ്ങളും നമ്മൾ വിചാരിക്കുന്നതുപോലെ സംഭവിക്കണമെന്നില്ല എന്നുള്ള വസ്തുത അംഗീകരിക്കുക
- സ്ട്രെസ് ഉണ്ടാവുമ്പോൾ കേൾക്കാൻ താല്പര്യമുള്ള അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കുക
- വളർത്തുമൃഗങ്ങളുമായി സമയം ചിലവിടുക
ഇത്തരം കാര്യങ്ങളൊക്കെ ചെയ്തിട്ടും സ്ട്രെസ് കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എന്നുതോന്നിയാൽ വിദഗ്ഗസഹായം നേടുക
References
https://www.betterup.com/blog/types-of-stress
https://my.clevelandclinic.org/health/articles/11874-stress