LMonk Solutions
LMonk Solutions
info@lmonk.com

Call Now Mail Us

ലോക മാനസികരോഗ്യദിനം ആചരിച്ചുകൊണ്ട് LMonk

October 14, 2022

WHO യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം ആയി ആചരിച്ച് വരുന്നു. ഈ ദിനത്തിൽ LMonk സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്.

October 14, 2022 | 425 views

എല്ലാവർക്കും മാനസികാരോഗ്യവും ക്ഷേമവും എന്നതിനാവട്ടെ ആഗോള മുൻഗണന

2022 ഒക്ടോബർ 10-ന്, തിരുവനന്തപുരത്തെ വഴുതക്കാട്, ക്രൈസ്റ്റ് (ഡീംഡ് ടു ബീ യൂണിവേഴ്സിറ്റി) നോഡൽ ഓഫീസും ലേണിംഗ് മോങ്ക് ഫൗണ്ടേഷനും ചേർന്ന് “എല്ലാവർക്കും മാനസികാരോഗ്യവും ക്ഷേമവും എന്നതിനാവട്ടെ ആഗോള മുൻഗണന” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക മനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ”. ആസ്പിൻവാൾ ആൻഡ് കമ്പനി ഡയറക്ടർ, പ്രിൻസ് ആദിത്യ വർമ്മ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ. പ്രേംകുമാർ എന്നിവർ മുഖ്യതിഥികളായി.

വൈകുന്നേരം 5.30 ന് നോഡൽ ഓഫീസ്, ക്രിസ്റ്റ് (ഡീംഡ് ടു ബീ യൂണിവേഴ്സിറ്റി) യിൽ പ്രോഗ്രാം ആരംഭിച്ചു.
മാനസികാരോഗ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയതിനും, മാനസികരോഗ്യത്തിന്റെയും മാനസിക ക്ഷേമത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിന് പ്രയോജനകരമാവുന്ന രീതിയിൽ പ്രവർത്തന മികവ് തെളിയിച്ചതിനും ഒരുപിടി വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു

ആദരവ്

നമ്മുടെ പൊതു സമൂഹത്തിൽ മാനസികാരോഗ്യത്തെപ്പറ്റിയും മാനസിക പ്രശ്നങ്ങളെപ്പറ്റിയും ഒട്ടേറെ മിഥ്യാധാരണകളും തെറ്റിദ്ധാരണകളും അജ്ഞതയും നിലനിൽക്കുന്നു എന്നുള്ളത് ഒരു യാഥാർത്യമാണ് . ഇത്തരം ചുറ്റുപാടിൽ ഈ മേഖലയിൽ പ്രവരത്തിക്കുന്നവർ ഒട്ടേറെ വൈതരണികൾ നേരിടേണ്ടി വരുന്നു. അത് കൊണ്ട് തന്നെ ഈ മേഖലയിൽ പ്രവരത്തിക്കുന്നവരെ സമുചിതമായി അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും അവർക്ക് പ്രചോദനവും സമൂഹത്തിന് ഒരു സന്ദേശവും നൽകുന്നതാവും.

ഡോ. ജസീർ. ജെ

അസോസിയേറ്റ് പ്രൊഫെസർ, കേരള സർവകലാശാല സൈക്കോളജി വിഭാഗം മേധാവി

മാനസികാരോഗ്യ വിദഗ്ധരെയും പ്രാക്ടീഷണർമാരെയും വാർത്തെടുക്കുന്നതിലും വളർത്തുന്നതിലും നിരവധി പതിറ്റാണ്ടുകളായി മികച്ച സംഭാവനകൾ നൽകിയ കേരള സർവ്വകലാശാല സൈക്കോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ജസീർ ജെ പ്രിൻസ് ആദിത്യ വർമ്മയിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു.

ഡോ. ഷീന ജി സോമൻ

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്

സമൂഹത്തിലെ നിർധനരായ ജനവിഭാഗങ്ങൾക്ക് ചികിത്സാ സഹായവും പുനരധിവാസ സഹായവും നൽകിക്കൊണ്ട് മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ഷീന ജി.സോമൻ പ്രിൻസ് ആദിത്യ വർമ്മയിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു.

ലെകോൾ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾസ്, ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ, ആറ്റിങ്ങൽ, കിഡോ ഇന്റർനാഷണൽ സ്കൂൾ, മമ്മ ബിയേഴ്സ് മോണ്ടിസോറി സ്കൂൾ തുടങ്ങിയവയാണ് ആദരിക്കപ്പെട്ട ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി ഓറിയന്റഡ് സപ്പോർട്ട് ഗ്രൂപ്പ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ലേർണിംഗ് മോങ്ക് ഫൗണ്ടേഷന്റെ സംരംഭമായ “വെൽനസ് ബഡ്ഡി” യുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.




Join the discussion!

error: Content is protected !!